Skip to main content

ജോലി ഒഴിവ്

കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രിയിലെ ലഹരി കേന്ദ്രത്തിലേക്ക് എക്‌സൈസ് വകുപ്പിനുകീഴില്‍ വിമുക്തി പദ്ധതിയുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്കിയാട്രിക് സോഷ്യല്‍ വര്‍ക്കര്‍, സ്റ്റാഫ് നേഴ്‌സ്, സെക്യൂരിറ്റി, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലാണ് ഒഴിവ്.
അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാഹിത്യ 28ന് രാവിലെ 10ന് മുന്‍പായി ഹാജരാകണം. പ്രവൃത്തിപരിചയമുളവര്‍ക്കും അട്ടപ്പാടിയിലെ സ്ഥിരതാമസക്കാര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 8129543698, 9446031336.
 

date