Skip to main content

വടകരപതി ഗ്രാമപഞ്ചായത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു

വടകരപ്പതി ഗ്രാമപഞ്ചായത്തിലെ എല്ലാ സ്‌ക്കൂളുകളില്‍ നിന്നുമായി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. പുതുതലമുറയില്‍ മാലിന്യനിര്‍മാര്‍ജനത്തെക്കുറിച്ച് അവബോധം കൊണ്ടവരാനും മാലിന്യ സംസ്‌കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും ആശയങ്ങളും ഉറപ്പാക്കുന്നതിനുമായാണ് ഹരിതസഭ സംഘടിപ്പിച്ചത്. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസി ബ്രിട്ടോ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഹരിതസഭ ലക്ഷ്യം, പ്രാധാന്യം എന്നതിനെക്കുറിച്ച് കുട്ടികളുടെ പാനല്‍ പ്രതിനിധികളായ ശിവദാസ്, ഹരിതസഭ നടപടിക്രമങ്ങളെക്കുറിച്ച് കാവ്യ എന്നിവര്‍ സംസാരിച്ചു. വിവിധ സ്‌ക്കൂളുകളിലെ കുട്ടികള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി ഗോപകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബേബി, കുളന്തെ രാജ്, ചിന്നസ്വാമി, ആന്റണി അമല്‍ദാസ്, മറ്റ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അനുമോദനപത്രം നല്‍കി.

date