Skip to main content

അപ്രന്റിസ് ക്ലര്‍ക്ക് നിയമനം

ജില്ലയില്‍ പട്ടികജാതി വകുപ്പിന് കീഴിലുള്ള മംഗലം,ചിറ്റൂര്‍, പാലപ്പുറം എന്നീ ഐ.ടി.ഐകളിലേക്ക് അപ്രന്റീസ് ക്ലര്‍ക്കുമാരെ നിയമിക്കുന്നു. ബിരുദവും ഡി.സി.എ/ സി.ഒ.പി.എ, ഡി.ടിപി യോഗ്യതയുമുള്ള 18നും 40നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 20ന് വൈകീട്ട് അഞ്ചിന് മുന്‍പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. പ്രതിമാസ ഓണറേറിയമായി 10,000 രൂപ ലഭിക്കും. ഒരു വര്‍ഷത്തേയ്ക്കായിരിക്കും നിയമനം. അപ്രന്റീസ് ക്ലര്‍ക്കുമാരായി പരിശീലനം ലഭിച്ചവരുടെ അപേക്ഷ വീണ്ടും പരിഗണിക്കുന്നതല്ല. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും അറിയുന്നതിനായി ജില്ലാ പട്ടികജാതി ഓഫീസുമായോ ഐ.ടി.ഐകളുമായോ ബന്ധപ്പെടാവുന്നതാണ്.

date