Skip to main content

വാക് ഇന്റര്‍വ്യൂ നവംബര്‍ 21, 22 തീയതികളില്‍

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സില്‍ വിവിധ വിഭാഗങ്ങളിലായി ജൂനിയര്‍ റസിഡന്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ 21 ന് രാവിലെ പത്തിന് നടക്കും. എം.ബി.ബി.എസ് ബിരുദവും രജിസ്ട്രേഷനും ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പ് യോഗ്യതയുമുള്ളവര്‍ക്ക് ജൂനിയര്‍ റസിഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഫോറന്‍സിക് മെഡിസിന്‍, പള്‍മനറി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, റേഡിയോ ഡയഗ്‌നോസിസ് ഓഫ്താല്‍മോളജി വിഭാഗങ്ങളിലേക്കുള്ള പ്രൊഫസര്‍ തസ്തകിയിലേക്കും ജനറല്‍ സര്‍ജറി, ഇ.എന്‍.ടി, സൈക്യാട്രി, അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ഒ.ബി.ജി, ഫാര്‍മകോളജി എന്നീ വിഭാഗത്തിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കും ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്സ്, സൈക്യാട്രി, ഒ.ബി.ജി, റേഡിയോ ഡയഗ്‌നോസിസ്, അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ഫാര്‍മകോളജി, പതോളജി, മൈക്രോബയോളജി, ഫോറന്‍സിക് മെഡിസിന്‍, കമ്മ്യൂണിറ്റി മെഡിസിന്‍, ഡെന്‍ഡിസ്ട്രി എന്നീ വിഭാഗത്തിലേക്കുള്ള സീനിയര്‍ റെസിഡന്റ് തസ്തികകളിലേക്കുമുള്ള കൂടിക്കാഴ്ച നവംബര്‍ 22ന് രാവിലെ പത്തിന് നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി എത്തിച്ചേരണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.gmcpalakkad.in ല്‍ ലഭിക്കും. ഫോണ്‍: 0491-2951010

date