Skip to main content

അജൈവമാലിന്യ സംസ്‌കരണത്തില്‍ പരിശീലനം

അജൈവ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനെകുറിച്ച് ചിറ്റൂര്‍ തത്തമംഗലം മുന്‍സിപ്പാലിറ്റി ഹാളില്‍ അര്‍ദ്ധദിന പരിശീലനം സംഘടിപ്പിച്ചു. എം.സി.എഫ്, ആര്‍. ആര്‍.എഫ് ശാസ്ത്രീയമായി എങ്ങനെ കൈകാര്യം ചെയ്യാം, ഹരിതകര്‍മസേനയുടെയും ബന്ധപ്പെട്ട ജീവനക്കാരുടെയും കര്‍ത്തവ്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം.
ചിറ്റൂര്‍ ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലെയും ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റിയിലെയും അസിസ്റ്റന്റ് സെക്രട്ടറിമാര്‍, വി.ഇ.ഒ.മാര്‍, എം. സി.എഫ്/ ആര്‍.ആര്‍.എഫ്. കെയര്‍ ടെയ്ക്കര്‍മാര്‍, ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ക്ലീന്‍ കേരള കമ്പനി പാലക്കാട് ജില്ലാ മാനേജര്‍ ആദര്‍ശ്. ആര്‍. നായര്‍, നവകേരളം കര്‍മ്മപദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ വീരാസാഹിബ്, നവകേരളം കര്‍മ്മപദ്ധതി ചിറ്റൂര്‍ ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ ജയദേവ്, സി.കെ.സി.എല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ശ്രീജിത്ത്. ബി. എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.

date