Skip to main content

നവ കേരള സദസ്സ് ഒറ്റപ്പാലം മണ്ഡലം സി.ഡി.എസ് യോഗം ചേര്‍ന്നു

നവ കേരള സദസ്സിന്റെ  ഭാഗമായി ഒറ്റപ്പാലം  നിയോജകമണ്ഡലം കുടുംബശ്രീ സി. ഡി. എസ് അംഗങ്ങളുടെ യോഗം അഡ്വ. കെ.പ്രേംകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ അമ്പലപ്പാറ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു.
കുടുംബശീ ജില്ലാ കോഓഡിനേറ്റര്‍ കെ. കെ ചന്ദ്രദാസ് യോഗം വിശദീകരിച്ചു.
യോഗത്തില്‍ നവ കേരള സദസ്സ് വിജയിപ്പിക്കാനും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്  വിളംബര ഘോഷയാത്ര സംഘടിപ്പിക്കാനും തീരുമാനമായി.  ഒരു ബൂത്തില്‍ നിന്ന് 100 വീതം കുടുംബശ്രീ  അംഗങ്ങളെ നവ കേരള സദസ്സിലേക്ക് പങ്കെടുപ്പിക്കാനും തീരുമാനിച്ചു. പരിപാടിക്ക് മുന്നോടിയായി ഒറ്റപ്പാലം ചിനക്കത്തൂര്‍ കാവ് സ്റ്റേജിലും ശ്രീകൃഷ്ണപുരം ബാപ്പുജി പാര്‍ക്കിലും തനത് കലാപരിപാടികള്‍ അവതരിപ്പിക്കും.
മുന്‍ എം.എല്‍.എമാരായ എസ്. അജയകുമാര്‍, കെ.എസ് സലീഖ,  ഒറ്റപ്പാലം നഗരസഭ ചെയര്‍പേഴ്‌സണ്‍ ജാനകി ദേവി വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാര്‍, ജനപ്രതിനിധികള്‍, സിഡിഎസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
 

date