Skip to main content

ജി.എസ്.ടി ഇൻപുട്ട് ടാക്‌സ്‌ 30 വരെ തെറ്റ് തിരുത്താം

ജി.എസ്.ടി നിയമപ്രകാരം 2022 - 23 സാമ്പത്തിക വർഷത്തിലെ കച്ചവട സംബന്ധമായ വിട്ടുപോയ വിറ്റു വരവ് വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിനും നേരത്തേ നൽകിയവയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനും 30 വരെ അവസരം. അനർഹമായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ശരിയായ രീതിയിൽ റിട്ടേണിലുടെ റിവേഴ്സ് ചെയ്യുന്നതിനും സാധിക്കും. ഒക്ടോബറിലെ ജി.എസ്.ടി. ആർ. 3ബി റിട്ടേൺ ഫയലിങ്ങിലൂടെയാണ് ഇത് ചെയ്യേണ്ടത്.

ജി.എസ്.ടി.ആർ. 3ബി റിട്ടേണിലെ 4B(1) എന്ന ടേബിളിന് പകരം4 B(2) എന്ന ടേബിളിൽ ഇൻപുട്ട് ടാക്‌സ്‌ ക്രെഡിറ്റ്  വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയ നികുതിദായകർ അടിയന്തരമായി റിട്ടേൺ ഫയൽ ചെയ്യുന്നതിനു മുൻപുതന്നെ ജില്ലാതല ജോയിന്റ് കമ്മീഷണർ ടാക്‌സ്‌പെയർ സർവീസ് വിഭാഗത്തെയോ ജില്ലയിലെ ജി.എസ്.ടി ഇന്റലിജൻസ് വിഭാഗത്തെയോ ബന്ധപ്പെട്ട് ശരിയായ രീതി മനസിലാക്കണം.

പി.എൻ.എക്‌സ്5531/2023

date