Skip to main content

ദേശീയ നാച്ചുറോപ്പതി ദിനാഘോഷം

നാച്ചുറോപ്പതിയിലൂടെ സമഗ്ര ആരോഗ്യം എന്ന പ്രമേയം മുന്‍നിര്‍ത്തി നടത്തുന്ന ആറാമത് ദേശീയ നാച്ചുറോപ്പതി ദിനാഘോഷത്തിന്റെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം നാലാഞ്ചിറ സര്‍വ്വോദയ സെന്‍ട്രല്‍ വിദ്യാലയത്തില്‍ നടന്നു. രാജസ്ഥാന്‍ ആയുര്‍വേദ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. പ്രദീപ് കുമാര്‍ പ്രജാപതി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സര്‍വ്വോദയ വിദ്യാലയം പ്രിന്‍സിപ്പാള്‍ പ്രൊഫ. ഷേര്‍ലി സ്റ്റുവര്‍ട്ട്, ബദനി നാച്ചുറോപ്പതി ഡയറക്ടര്‍ ഫാദര്‍ ഗീവര്‍ഗീസ് തിരുവാലില്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. ഗ്ലാഡി ഹാല്‍വിന്‍, ഡോ. പ്രിയദര്‍ശിനി, ഐ.എസ്.എം നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. സജി പി ആര്‍, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷൈജു കെ എസ് എന്നിവരും പങ്കെടുത്തു. ദിനാചരണത്തോടനുബന്ധിച്ച് നാച്ചുറോപ്പതി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.

date