Skip to main content

ഇന്‍ഡക്ഷന്‍ പ്രോഗ്രാമും പഠനസാമഗ്രികളുടെ വിതരണവും ഇന്ന് (നവംബര്‍ 19)

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പഠനസഹായ കേന്ദ്രമായ ശ്രീ അച്യുതമേനോന്‍ ഗവ. കോളജില്‍ യു.ജി പഠിതാക്കള്‍ക്കുള്ള ഇന്‍ഡക്ഷന്‍ പ്രോഗ്രാമും പഠനസാമഗ്രികളുടെ വിതരണവും ഇന്ന് (നവംബര്‍ 19) രാവിലെ 9.30 ന് കോളജ് ഓഡിറ്റോറിയത്തില്‍ നടത്തും. രാവിലെ 9.30ന് ഇക്കണോമിക്‌സ്, സോഷ്യോളജി, ഹിസ്റ്ററി, ഫിലോസഫി വിഭാഗത്തിനും ഉച്ചയ്ക്ക് ഒന്നിന് മറ്റ് യു.ജി പ്രോഗ്രാമുകള്‍ക്കുമാണ് ഇന്‍ഡക്ഷന്‍. പഠിതാക്കള്‍ അന്നേദിവസം യൂണിവേഴ്‌സിറ്റി അഡ്മിറ്റ് കാര്‍ഡും ആധാര്‍ കാര്‍ഡുമായും എത്തണം. ഫോണ്‍: 9846910293.

date