Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

താലൂക്ക് റവന്യൂ റിക്കവറി ഓഫീസും താലൂക്കിലെ ബാങ്കുകളുമായി ചേര്‍ന്ന് ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ അദാലത്ത് സംഘടിപ്പിക്കും. നവംബര്‍ 22ന് കണ്ണനല്ലൂര്‍ പബ്ലിക് ലൈബ്രറി ഹാളിലും 24ന് കൊല്ലം താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലും 27ന് ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും 29ന് ചാത്തന്നൂര്‍ മിനി സ്റ്റേഷനിലും രാവിലെ 10.30 മുതല്‍ രണ്ട് വരെയാണ് അദാലത്ത്. ബാങ്ക് ലോണുമായി ബന്ധപ്പെട്ട് റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ നേരിട്ട് അദാലത്തില്‍ പങ്കെടുത്ത് കുടിശ്ശിക തീര്‍പ്പാക്കാമെന്ന് റവന്യൂ റിക്കവറി തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍ 0474 2953736.

date