Skip to main content

ഗ്ലൂക്കോമീറ്റര്‍ സ്ട്രിപ്പിന് അപേക്ഷ ക്ഷണിച്ചു

ഇടുക്കി ജില്ലയില്‍ ഗ്ലൂക്കോമീറ്റര്‍ കിറ്റുകള്‍ ലഭ്യമായിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് അഡീഷണല്‍ സ്ട്രിപ്പുകള്‍ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്കാണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണ്ണയിക്കുന്നതിന് സഹായിക്കുന്ന 'ഗ്ലൂക്കോമീറ്റര്‍' 2018 മുതല്‍ സാമൂഹ്യനീതി വകുപ്പ് സൗജന്യമായി വിതരണം ചെയ്യുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടലില്‍ ഓണ്‍ലൈനായാണ് (https://suneethi.sjd.kerala.gov.in) അപേക്ഷ സമര്‍പ്പിക്കേണ്ടത്. അഡീഷണല്‍ സ്ട്രിപ്പ് അനുവദിക്കുന്നതിന് അപേക്ഷകന്റെ ലൈഫ് സര്‍ട്ടിഫിക്കറ്റ് കൂടി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04862-228160.

 

date