Skip to main content

വിവരാവകാശ കമ്മിഷൻ തെളിവെടുപ്പ് നാളെ ( 21 , ചൊവ്വ )

സംസ്ഥാന വിവരാവകാശ കമ്മിഷൻ ചൊവ്വാഴ്ച (21.11.23) ഇടുക്കി ജില്ലയിൽ തെളിവെടുപ്പ് നടത്തും.വിവിധ വകുപ്പുകളിലെ പൊതുബോധന ഓഫീസർമാരും ഒന്നാം അപ്പീൽ അധികാരികളും ബന്ധപ്പെട്ട ഫയലുകളും , തെളിവുകളുമായി ഹാജരാകേണ്ടതാണ് .അപ്പീൽ ഹർജിക്കാരും പങ്കെടുക്കണം.  സംസ്ഥാന വിവരാവകാശ കമ്മിഷണർ എ അബ്ദുൽ ഹക്കിമിന്റെ നേതൃത്വത്തിൽ രാവിലെ  10.30 ന് ഇടുക്കി സർക്കാർ ഗസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ് ആരംഭിക്കും. അറിയിപ്പ് ലഭിച്ചവർ രാവിലെ 10.15 ന് രജിസ്ട്രേഷന് ഹാജരാകണമെന്ന് കമ്മിഷൻ സെക്രട്ടറി അറിയിച്ചു.
 

date