Skip to main content

ദര്‍ഘാസ് ക്ഷണിച്ചു 

ആലപ്പുഴ: ആലപ്പുഴ റസ്റ്റ് ഹൗസിലെ കാന്റീന്‍ നടത്തിപ്പ് അടുത്ത ഒരു വര്‍ഷത്തേക്ക് പാട്ടവ്യവസ്ഥയില്‍ നല്‍കുന്നതിന് കാന്റീന്‍ നടത്തി മുന്‍ പരിചയമുള്ള  വ്യക്തികളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. കാന്റീന്‍ കട്ടിടം, വൈദ്യുതി, വെള്ളം തുടങ്ങിയവ ഈ ഓഫീസില്‍ നിന്ന് അനുവദിക്കും. ഒരു വര്‍ഷത്തേക്ക് അടയ്ക്കാവുന്ന പാട്ടത്തുക, മേല്‍വിലാസം, ഒപ്പ്, ഫോണ്‍ നമ്പര്‍ ഇവ രേഖപ്പെടുത്തിയ വെള്ളക്കടലാസിലുള്ള ദര്‍ഘാസുകള്‍ മുദ്രവെച്ച കവറില്‍ നവംബര്‍ 23 പകല്‍ മൂന്നിന് മുമ്പായി അസിസ്റ്റന്റ് എക്സിക്യൂട്ട് എഞ്ചിനീയര്‍, പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 8086395143.

date