Skip to main content

ലോക മണ്ണ് ദിനം; വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍

ലോക മണ്ണു ദിനത്തോടനുബന്ധിച്ച് മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തുന്നു. ചിത്രരചനാ, പവര്‍പ്പോയിന്റ് അവതരണം, ക്വിസ് എന്നീ മത്സരങ്ങളാണ് നടക്കുന്നത്. ചിത്രരചനാ മത്സരം എല്‍.പി (ക്രയോണ്‍സ്) യു.പി, ഹൈസ്‌കൂള്‍(ജലച്ചായം), എന്നിവയും ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും ഡിസംബര്‍ 2 ന് രാവിലെ 10 മുതല്‍ മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ യുപി സ്‌കൂളില്‍ നടക്കും. ക്വിസ് മത്സരത്തില്‍ ഒരു സ്‌കൂളില്‍ നിന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ഒരു ടീമിന് മത്സരിക്കാം. പവര്‍പ്പോയിന്റ് അവതരണ മത്സരം ഡിസംബര്‍ 5 ന് രാവിലെ 10 മുതല്‍ മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘം ഹാളില്‍ നടക്കും. ' നല്ല മണ്ണ് നാളേക്ക്' (യു.പി) ' മണ്ണും ജലവും ജൈവ വൈവിധ്യവും നമുക്കും വരും തലമുറയ്ക്കും ' (ഹൈസ്‌കൂള്‍ ) എന്നീ വിഷയങ്ങളില്‍ നടത്തുന്ന പവര്‍പ്പോയിന്റ് അവതരണ മത്സരത്തില്‍ അഞ്ച് പേരടങ്ങുന്ന ഒരു ടീമിന് മത്സരിക്കാം. മത്സരത്തിനായി തയ്യാറാക്കിയ പവര്‍പ്പോയിന്റ് നവംബര്‍ 28 നകം adsswayanad@gmail.com എന്ന മെയിലേക്ക് അയക്കണം. രജിസ്‌ട്രേഷന്‍ ഫോണ്‍ 8086750932, 9496056349, 9947116769.

date