Skip to main content

ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടെ അവലോകന യോഗം ചേർന്നു

മൃഗസംരക്ഷണ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലുള്ള ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടെ അവലോകന യോഗം കോഴിക്കോട് ജില്ലയിലെ മെറീന റസിഡൻസിയിൽ സംഘടിപ്പിച്ചു. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
മൃഗസംരക്ഷണ ക്ഷീര വികസന മേഖലയിൽ വിഭാവനം ചെയ്യുന്ന വിവിധ പദ്ധതികൾ നടപ്പാക്കുന്നതിലും ഫീൽഡ്തല ജോലികൾ നിർവ്വഹിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്ന ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടെ വിവിധ പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കാനും പരിഹാരം കാണാനുമാണ് യോഗം ചേർന്നത്.
മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ ഡോ.സിന്ധു, ഡോ. ഡി.കെ വിനുജി, ജോസഫ്, ജന്തുരോഗ         നിയന്ത്രണ പദ്ധതി പ്രൊജക്ട് കോ-ഓർഡിനേറ്റർ ഡോ. എസ്. സിന്ധു, കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.ആർ ഗുണാതീത, ഡോ. എ.ജെ ജോയ് എന്നിവർ  സംസാരിച്ചു. വടക്കൻ ജില്ലകളിലെ ജില്ലാ മൃഗസമരക്ഷണ ഓഫീസർമാർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

date