Skip to main content

പരിശീലനം സംഘടിപ്പിച്ചു

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ ഇറച്ചിക്കോഴി വളർത്തലിൽ പരിശീലനം സംഘടിപ്പിച്ചു. എടവണ്ണ മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. എം. രജീഷ് ക്ലാസെടുത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 30 കർഷകർ പങ്കെടുത്തു. പരിശീലനത്തിന് ആതവനാട് എൽ.എം.ടി.സിയിലെ ഫീൽഡ് ഓഫീസർ ജയൻ സ്വാഗതവും ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ നസ്‌റുദ്ദീൻ കുട്ടശ്ശേരി നന്ദിയും പറഞ്ഞു. പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

date