Skip to main content
നവകേരള സദസ്സ്: കുട്ടനാടില്‍ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ സെമിനാര്‍

നവകേരള സദസ്സ്: കുട്ടനാടില്‍ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ സെമിനാര്‍

ആലപ്പുഴ: കുട്ടനാട് നിയോജക മണ്ഡലതല നവകേരള സദസ്സിന് മുന്നോടിയായി 'ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തില്‍ പ്രാദേശിക സര്‍ക്കാരുകളുടെ പങ്ക'് എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
മങ്കൊമ്പ് ചെത്തു തൊഴിലാളി യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹിക നീതി ഓഫിസറും കുട്ടനാട് മണ്ഡലം നവകേരള സദസ്സ് സംഘാടക സമിതി കണ്‍വീനറുമായ എ.ഒ. അബീന്‍ അധ്യക്ഷത വഹിക്കുകയും വിഷയാവതരണം നടത്തുകയും ചെയ്തു.
കേരള നോളജ് മിഷന്‍ മുഖേന ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍, ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി 
എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നല്‍കി. നോളജ് എക്കണോമി് മിഷന്‍ റീജിയണല്‍ മാനേജര്‍ എ.ബി. അനൂപ് പ്രകാശ്, ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിസ്റ്റ് വി. കാര്‍ത്തികേയന്‍ എന്നിവരാണ് ക്ലാസ്സുകള്‍ നയിച്ചത്. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.വി. പ്രിയ, ബിനു ഐസക് രാജു, കുട്ടമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ. അനില്‍കുമാര്‍, ഭിന്നശേഷിക്കാരുടെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹരികുമാര്‍, റഷീദ്, മുജീബ്, എസ്. സുമേഷ്, നവകേരള സദസ്സ് ജോ. കണ്‍വീനര്‍ എസ്. ജെനിമോന്‍, ആര്യ ബൈജു എന്നിവര്‍ പങ്കെടുത്തു.

date