Skip to main content

നവകേരള സദസ്സ്: ഹരിപ്പാട് ബൂത്ത് തല യോഗങ്ങള്‍ പുരോഗമിക്കുന്നു

ആലപ്പുഴ: നവകേരള സദസ്സിനു മുന്നോടിയായി ഹരിപ്പാട് മണ്ഡലത്തിലെ ബൂത്തുതല യോഗങ്ങള്‍ പുരോഗമിക്കുന്നു. മണ്ഡലത്തിലെ പഞ്ചായത്തുകളിലായി ആകെ 179 ബൂത്തുകളും നഗരസഭയില്‍ 29 ബൂത്തുകളുമാണുള്ളത്. ഇതിനകം 121 ബൂത്തുതല യോഗങ്ങള്‍ പൂര്‍ത്തിയായി.
നവംബര്‍ 25 ഓടെ മുഴുവന്‍ ബൂത്തുതല യോഗങ്ങളും പൂര്‍ത്തിയാകും. ബൂത്തുതല യോഗങ്ങള്‍ പൂര്‍ത്തിയായ സ്ഥലങ്ങളില്‍ വീട്ടുമുറ്റ യോഗങ്ങള്‍ ആരംഭിച്ചു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ യോഗങ്ങളില്‍ പങ്കെടുക്കും.
നവകേരള സദസ്സിന്റെ ഭാഗമായി കൂട്ടയോട്ടം, ഇരുചക്ര വാഹനറാലി, സെമിനാറുകള്‍,കലാ സംസ്‌കരിക പരിപാടികള്‍ തുടങ്ങിയ പ്രചരണ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഡിസംബര്‍ 15-ന് വൈകിട്ട് ആറിന് ഗവണ്‍മെന്റ് ബോയ്സ് ഹൈസ്‌കൂള്‍ മൈതാനത്താണ് ഹരിപ്പാട് മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുക.

date