Post Category
നവകേരള സദസ്സ്: അരൂര്‍ മണ്ഡലതല സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ
ആലപ്പുഴ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ അരൂര്‍ മണ്ഡലതല സംഘാടക സമിതി ഓഫീസ് നാളെ (നവംബര്‍ 19) വൈകിട്ട് ആറിന് ദലീമ ജോജോ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. തൃച്ചാറ്റുകുളം സര്‍വ്വീസ് സൊസൈറ്റി ബാങ്ക് ഓഡിറ്റോറിയത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments