Skip to main content

ഉപതിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകള്‍ 2023 നവംബര്‍ 23 വരെ നല്‍കാം

ആലപ്പുഴ: 2023 ഡിസംബര്‍ 12 (ചൊവ്വാഴ്ച) നടത്തുന്ന ഉപതിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ 2023 നവംബര്‍ 23 വരെ സമര്‍പ്പിക്കാം. ജില്ലയിലെ ബി-38-ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്-01-തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍, കായംകുളം നഗരസഭ-വാര്‍ഡ്-32-ഫാക്ടറി വാര്‍ഡ് എന്നിവ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളില്‍ ഉണ്ടായിട്ടുള്ള  ആകസ്മിക ഒഴിവ് നികത്തുന്നതിനായാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷമ പരിശോധന നവംബര്‍ 24-ന്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുവാനുള്ള അവസാന തീയതി നവംബര്‍ 27. വോട്ടെണ്ണല്‍ ഡിസംബര്‍ 13 രാവിലെ 10 മണി മുതല്‍നടക്കും.  

date