Skip to main content

ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

ആലപ്പുഴ: സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ സ്‌കഫോള്‍ഡ് പദ്ധതിയുടെ ഭാഗമായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുത്ത സ്‌കഫോള്‍ഡ് പദ്ധതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസ്സ് നല്‍കിയത്. കലവൂര്‍ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനില്‍ നടന്ന സ്‌കഫോള്‍ഡ് ജില്ലാതല ക്യാമ്പ്
ഡിസ്ട്രിക്ട് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ആലപ്പുഴയുടെ ചെയര്‍മാനായ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍ഷന്‍ ജഡ്ജ് ജോബിന്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂര്‍ ആര്‍.ഡി.ഡി.എച്ച്.എസ്.ഇ. വി.കെ. അശോക് കുമാര്‍ അദ്ധ്യക്ഷനായി. ഡിസ്ട്രിക് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സബ് ജഡ്ജ് പ്രമോദ് മുരളി മുഖ്യ പ്രഭാഷണം നടത്തി. കുട്ടികളുടെ അവകാശത്തെ കുറിച്ച് അഡ്വ.വി.എസ് കാര്‍ത്തികേയന്‍, നാടകക്കളരി വി.കെ. ജയകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡി.എം. രജനീഷ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ബാബു നാഥ്, ചേര്‍ത്തല ബി.പി.സി. ടി.ഒ. സല്‍മോന്‍, ജില്ലാ പ്രോജക്ട് ഓഫീസര്‍മാരായ ബാബുനാഥ് എസ്. മനു, ബി.ആര്‍.സി പരിശീലകരായ വി.കെ. ജിഷ, ഷിഹാബ് കെ. നൈന, തുടങ്ങിയവര്‍പങ്കെടുത്തു. വ്യക്തിത്വ വികാസം, കരിയര്‍ ഗൈഡന്‍സ്, ആശയവിനിമയം, വ്യക്തിഗത സവിശേഷതകള്‍ എന്നിവ വളര്‍ത്തി ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനും മികച്ച കരിയര്‍ ഉറപ്പ് വരുത്താനുമുള്ള പ്രവര്‍ത്തനങ്ങളാണ് സ്‌കഫോള്‍ഡ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.

date