Skip to main content

'തണല്‍ 2023' കുടുംബ സംഗമം സംഘടിപ്പിച്ചു

ആലപ്പുഴ: ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കിവരുന്ന സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും കുടുംബ സംഗമം  'തണല്‍ 2023' സംഘടിപ്പിച്ചു.
സമഗ്ര ശിക്ഷ കേരളം ആലപ്പുഴ മങ്കൊമ്പ് ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ നടന്ന പരിപാടി  ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.വി. പ്രിയ ഉദ്ഘാടനം ചെയ്തു.  
കുട്ടികളിലും രക്ഷിതാക്കളിലും ആത്മവിശ്വാസം വര്‍ധിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്.

ജി.എല്‍.പി.എസ്. ആറ്റുവാത്തലയില്‍ നടന്ന ചടങ്ങില്‍ ബി.പി.സി. രാജേഷ് വിജയന്‍ അധ്യക്ഷത വഹിച്ചു. ട്രെയിനര്‍മാരായ എസ്. ഉണ്ണി, നാഗലക്ഷ്മി, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ജെസിയമ്മ ആന്റണി, ബി.ആര്‍.സി സി. ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ബി.ആര്‍.സി. പരിധിയില്‍ വരുന്ന 30 കുട്ടികളും അവരുടെ രക്ഷിതാക്കളും കുടുംബ സംഗമത്തില്‍ പങ്കെടുത്തു. ഫിസിയോതെറാപ്പിസ്സ്റ്റ്, നേഴ്‌സ് എന്നിവരുടെ സേവനം കുട്ടികള്‍ക്ക് ലഭ്യമാക്കി. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനം നല്‍കി. കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികള്‍, തകില്‍ മേളത്തിന്റെ അകമ്പടിയോടുകൂടി നടന്ന നാടന്‍പാട്ട് എന്നിവയും സംഘടിപ്പിച്ചു.

date