Skip to main content

ഭിന്നശേഷി ദിനം; എൻട്രികൾ ക്ഷണിച്ചു

കോട്ടയം: രാജ്യാന്തരഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഹൈ സ്‌കൂൾ, ഹയർ സെക്കൻഡറി, കോളേജ്തലത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഓൺലൈൻ മത്സരങ്ങൾ നടത്തുന്നു. ഫോട്ടോഗ്രാഫി, ഷോർട്ട് ഫിലിം എന്നിവയാണ് മത്സരഇനങ്ങൾ. പരിസ്ഥിതിയും മാലിന്യ നിർമാർജനവും എന്നതാണ് വിഷയം. ഷോർട്ട് ഫിലിമുകളുടെ ദൈർഘ്യം അഞ്ച് മിനിറ്റാണ്.  നവംബർ  25ന് അഞ്ചിനകം dsj@gmail.com എന്ന ഇമെയിൽ വിലാസത്തിൽ നൽകണം. വിദ്യാർഥിയുടെ പേര്, മേൽവിലാസം, വയസ്, ഭിന്നശേഷി സ്വഭാവം, ശതമാനം, പഠിക്കുന്ന കോഴ്‌സ്, കോഴ്‌സിന്റെ കാലയളവ് എന്നിവ രേഖപ്പെടുത്തിയിട്ടുള്ള സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ വിദ്യാർഥിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമാണ് അയക്കേണ്ടത്. വിശദവിവരത്തിന് ഫോൺ: 0481 2563980

 

date