Skip to main content

നവകേരള സദസ്സ് ; വിദ്യാർത്ഥികൾക്കായി രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു

വടകര മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി  സംഘാടക സമിതിയുടെ നേതൃത്വത്തിൽ മടപ്പള്ളി ഗവ: കോളജിൽ വിവിധ രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു.
ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി,  കോളേജ് വിദ്യാർത്ഥികൾക്കായാണ്  ഉപന്യാസ രചന, പ്രസംഗം മത്സരം എന്നിവ  സംഘടിപ്പിച്ചത്.

രണ്ട് ഇനങ്ങളിലുമായി  വടകര മണ്ഡലത്തിലെ 11 സ്കൂളുകളിൽ നിന്നും ഹൈസ്കൂൾ വിഭാഗത്തിൽ 44 വിദ്യാർത്ഥികളും  ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി 40 വിദ്യാർത്ഥികളും 11 കോളേജ് വിദ്യാർത്ഥികളും  പങ്കാളികളായി. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രമുഖ നിരൂപകനും പ്രഭാഷകനുമായ കെ.വി സജയ്  ഉദ്ഘാടനം ചെയ്തു. മടപ്പള്ളി ഗവ: കോളേജ് പ്രിൻസിപ്പൽ പ്രീത അധ്യക്ഷയായി. വടകര മണ്ഡലം നവകേരള സദസ്സ് അഡീഷണൽ നോഡൽ ഓഫീസർ അപർണ, വടയക്കണ്ടി നാരായണൻ , സുനീഷ് തയ്യിൽ, വി മധുസൂദനൻ എന്നിവർ സംസാരിച്ചു. എം കെ  വസന്തൻ, വി.പി പ്രഭാകരൻ, സുരേന്ദ്രൻ കാവുതിയാട്ട്, കെ.കെ ഉദയൻ , അതുൽ ബി. മധു , അശ്വിൻ  എന്നിവർ നേതൃത്വം നൽകി.

ഹൈസ്കൂൾ വിഭാഗം പ്രസംഗ മത്സരത്തിൽ ശിവപ്രിയ എസ് (ജിഎച്ച്എസ്എസ് വടകര), പി.എം തനുശ്രീ (സെന്റ് ആന്റണീസ് ഹൈസ്ക്കൂൾ, വടകര), ബി. ധ്വനി  (ജി എച്ച് എസ് എസ് മടപ്പള്ളി) എന്നിവർ യഥാക്രമം ഒന്ന്  , രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി. ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എം.ടി.കെ വിസ്മയ (ജിഎച്ച്എസ്എസ് വടകര)
ആർദ്ര സുധീഷ് (ഗവ: സംസ്കൃതം എച്ച് എസ് എസ് മേപ്പയിൽ ), ടി. കെ നിവേദ്യ 
 (കെ കെ എം വി എച്ച് എസ് എസ്  ഓർക്കാട്ടേരി ) യഥാക്രമം ഒന്ന്  , രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി. കോളേജ് വിഭാഗത്തിൽ പ്രണവ് മോഹൻ , ജോമോൾ ജോയി, ഗോപിക എന്നിവർ യഥാക്രമം ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി.

date