Skip to main content

അറിയിപ്പുകൾ

 

താത്ക്കാലിക നിയമനം നടത്തുന്നു

കോഴിക്കോട് ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ വിവിധ സ്ഥാപനങ്ങളിൽ / പ്രോജക്ടുകളിൽ ഒഴിവുള്ള  ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താത്2ക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നവംബർ 23 ന് രാവിലെ 10.30 ന്  സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. യോഗ്യത: ഒരു വർഷത്തെ ഡയറക്ടർ ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന തെറാപ്പി കോഴ്സ്. കൂടുതൽ  വിവരങ്ങൾക്ക് 0495 2371486

പരിശീലനം സംഘടിപ്പിക്കുന്നു

മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ ഡിസംബർ 29 മുതൽ 30 വരെ "ന്യൂട്രി കിച്ചൺ ​ഗാർഡൻ ഫോർ ഡയറ്റ് ഡെെവേഴ്സിറ്റി ആന്റ് ഫുഡ് സെക്യൂരിറ്റി" എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. പ്രായപരിധി 45 വയസ്സ്. താല്പര്യമുള്ളവർ ഡിസംബർ 23 നുള്ളിൽ അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.mbgips.in. ഫോൺ 0495 2430939

ഏകദിന  ശിൽപ്പശാല സംഘടിപ്പിക്കുന്നു

ലോക മത്സ്യബന്ധന ദിനമായ നവംബർ 21 ന് “കേരളത്തിലെ സഹകരണ പ്രസ്ഥാനവും മത്സ്യ ശാക്തീകരണവും“ എന്ന വിഷയത്തിൽ ഏകദിന  ശിൽപ്പശാല സംഘടിപ്പിക്കുന്നു. വെസ്റ്റ്ഹിൽ ഫിഷറീസ് ട്രെയിനിംഗ് സെന്ററിൽ നടക്കുന്ന ഉത്തരമേഖല ഏകദിന ശിൽപശാല കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് ഉദ്ഘാടനം ചെയ്യും. മത്സ്യഫെഡ് ഭരണസമിതി അംഗം വി.കെ.മോഹൻദാസ് അധ്യക്ഷത വഹിക്കും.

date