Skip to main content

സായുധ സേനാ പതാക ദിനം; യോഗം ചേര്‍ന്നു 

 

ജില്ലാ സായുധ സേനാ പതാക ദിന കമ്മിറ്റിയുടെയും ജില്ലാ സൈനിക ബോര്‍ഡിന്റെയും സംയുക്ത യോഗം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ  നേതൃത്വത്തിൽ ചേർന്നു. ഡിസംബര്‍ ഏഴ് സായുധസേനാ പതാക ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിക്കുവാനും മുന്നൊരുക്കം നടത്തുവാനും തീരുമാനിച്ചു.

സായുധസേനാ പതാക ദിനത്തിന് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേകം ചടങ്ങ് സംഘടിപ്പിക്കുന്നതിനും സായുധസേന പതാകകള്‍  പൊതുജനങ്ങൾക്കുൾപ്പെടെ ലഭ്യമാക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു. മുന്‍ വര്‍ഷങ്ങളില്‍ പതാകദിന കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങള്‍ ഉടൻ കുടിശിക അടക്കണമെന്നും യോഗത്തിൽ നിര്‍ദ്ദേശിച്ചു. വിമുക്തഭടന്മാർക്കും സൈനികരുടെ വിധവകൾക്കും മക്കൾക്കും സാമ്പത്തിക സഹായം നൽകാനാണ് പതാകദിനത്തിൽ ഫണ്ട് ശേഖരിക്കുന്നത്. സായുധ സേന പതാക നിധിയിലേക്ക് തുക സമാഹരിക്കുന്നത് സംബന്ധിച്ച് സ്കൂൾ തലം മുതൽ ബോധവൽക്കരണം നടത്തണമെന്നും ദൃശ്യ, ശ്രവ്യ, സോഷ്യൽ മാധ്യമങ്ങളിലൂടെ കൂടുതൽ പ്രചരണം നല്കാനും യോഗം തീരുമാനിച്ചു. 

കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ എ ഡി എം സി. മുഹമ്മദ് റഫീഖ്, ജില്ലാ സൈനിക ക്ഷേമ ഓഫീസർ സുജിത എസ്‌, സുബൈദാർ മേജർ അനീഷ് കെ.വി, ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് റിട്ട. കേണല്‍ എന്‍.വി. മോഹന്‍ദാസൻ, ബോര്‍ഡ് മെമ്പര്‍മാർ വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date