Skip to main content

നവകേരള സദസ്  കുന്ദമംഗലത്ത് പന്തലിന് കാല്‍ നാട്ടി

 

കുന്ദമംഗലത്ത് നവകേരള സദസിന് തയ്യാറാക്കുന്ന പന്തലിന്‍റെ കാല്‍ നാട്ടല്‍ കര്‍മ്മം പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഈ മാസം 26 നാണ് കുന്ദമംഗലം നിയോജകമണ്ഡലതല നവകേരള സദസ് നടക്കുന്നത്. കുന്ദമംഗലം ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ തയ്യാറാക്കുന്ന വേദിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മുഴുവന്‍ മന്ത്രിമാരും വൈകീട്ട് 3 മണിക്കാണ് എത്തിചേരുന്നത്. പരിപാടിയുടെ പ്രചരണാർത്ഥം എല്ലാ പഞ്ചായത്തിലും നവംബര്‍ 20 ന് വിളംബര ജാഥ, 21 ന് മണ്ഡലം കേന്ദ്രീകരിച്ചുള്ള വിളംബര ജാഥ, കൂട്ടയോട്ടം, നാടന്‍ കലാമേള, ഫ്ളാഷ്മോബ് എന്നിവയും അനുബന്ധ പരിപാടികളായി നടത്തും.

എഡിഎം സി മുഹമ്മദ് റഫീഖ്, സംഘാടക സമിതി ട്രഷറര്‍ പി ഷൈപു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍, പന്തല്‍ കമ്മിറ്റി കണ്‍വീനര്‍ ഇ വിനോദ്കുമാര്‍, കുന്ദമംഗലം കോപ്പറേറ്റീവ് റൂറല്‍ ബേങ്ക് പ്രസിഡന്‍റ് കെ.സി രാമചന്ദ്രന്‍, കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ് ശ്രീകുമാര്‍, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറി ഡോ. പി പ്രിയ, അസി. എക്സി. എഞ്ചിനീയര്‍ ചിത്ര വാസു, പിഡബ്ല്യുഡി റോഡ്സ് സെക്ഷന്‍ അസി. എഞ്ചിനീയര്‍ സി.ടി പ്രസാദ്, ചൂലൂര്‍ നാരായണന്‍, എം.എം സുധീഷ് കുമാര്‍, മെഹബൂബ് കുറ്റിക്കാട്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date