Skip to main content

കുടരഞ്ഞി ഗ്രാമപഞ്ചായത്ത് പോത്തിൻകുട്ടികളെ വിതരണം ചെയ്തു 

 

കുടരഞ്ഞി ഗ്രാമപഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ഗുണഭോക്താക്കൾക്ക് പോത്തിൻ കുട്ടികളെ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻന്മാരായ ജോസ് തോമസ് മാവറ, റോസിലി ജോസ്, പഞ്ചായത്ത് അംഗങ്ങളായ സീന ബിജു, ബാബു മൂട്ടോളി, ജെറീന റോയ്, നസീർ വെഞ്ചാമ്പുറത്ത്, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി സൂരജ്, കക്കാടംപൊയിൽ വെറ്റിനറി സർജൻ ഡോ.അഞ്ജലി എ .എൽ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജസ്വിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.

date