Skip to main content

'അക്ഷയ കേരളം' ലോഗോ പ്രകാശനം ചെയ്തു 

 

അക്ഷയ പദ്ധതിയുടെ ഇരുപത്തിയൊന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കം. പരിപാടിയുടെ ലോഗോ പ്രകാശനം വനം- വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. അക്ഷയ പ്രൊജക്റ്റ് മാനേജരും അക്ഷയ കേരളം ജില്ലാ ചെയർമാനുമായ അജീഷ എൻ എസ് ലോഗോ ഏറ്റുവാങ്ങി.

പരിപാടിയുടെ ഭാഗമായിനാളെ (നവംബർ 18) മുതലക്കുളത്തുനിന്ന് ആരംഭിക്കുന്ന വിളംബര ജാഥ മാനാഞ്ചിറ ചുറ്റി എസ് കെ പൊറ്റക്കാട് പ്രതിമയ്ക്ക് സമീപം സമാപിക്കും. അക്ഷയ കേരളം കൺവീനർ റോഷൻ ബാബു എരഞ്ഞിക്കൽ, വർക്കിംഗ് ചെയർമാൻ ഷറഫുദ്ദീൻ ഓമശ്ശേരി, ട്രഷറർ ബിനു കടിയങ്ങാട്, ബ്ലോക്ക് കോഡിനേറ്റർമാർ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date