Skip to main content

ജില്ലാ പ്രവാസി പരിഹാര കമ്മിറ്റി യോഗം ചേർന്നു

 

ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രവാസി പരിഹാര കമ്മിറ്റിയുടെ യോഗം ചേർന്നു. 13 വർഷം മുമ്പ് വിദേശത്ത് മരണമടഞ്ഞ വ്യക്തിയുടെ നഷ്ടപരിഹാരം ലഭ്യമാക്കാത്തത് സംബന്ധിച്ച് ലഭിച്ച പരാതിയിൽ ആവശ്യമായ  രേഖകൾ ശേഖരിച്ച് നോർക്കയ്ക്ക് കൈമാറാൻ യോ​ഗത്തിൽ ധാരണയായി. പ്രവാസികളുടെ വിദേശത്തുള്ള പ്രശ്നവുമായി ബന്ധപ്പെട്ട പരാതികൾ ഉന്നയിക്കുമ്പോൾ പാസ്പോർട്ട്, വിസ എന്നിവയുടെ പകർപ്പ്, ഉൾപ്പെടെ വ്യക്തമായ രേഖകൾ കൂടി പരാതിയോടൊപ്പം നൽകണമെന്ന് നോർക്ക പ്രതിനിധി അറിയിച്ചു. ഭൂമി സർവ്വെ ചെയ്ത് റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പ്രവാസികളുടെ പരാതി തീർപ്പ് കൽപ്പിക്കാനാകൂവെന്നും യോ​ഗത്തിൽ തീരുമാനിച്ചു. 

ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോ​ഗത്തിൽ തദ്ദേശ സ്വയംഭരണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ്, എ.സി.പി. എസ്.ബി. കോഴിക്കോട് സിറ്റി ഉമേഷ്. എ, നോർക്ക സെൻട്രൽ മാനേജർ രവീന്ദ്രൻ സി, പ്രവാസി ക്ഷേമനിധി ബോർഡ് പ്രതിനിധി ബാബുരാജ്, പോലീസ് പ്രതിനിധി അബ്ദുൽ റഷീദ്. കെ.പി, പ്രവാസി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date