Skip to main content

അറിയിപ്പുകൾ 

 

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ അംഗീകാരത്തോടെ എം.ഇ.ടിക്ക് കീഴിൽ കോഴിക്കോട് നടക്കാവിൽ പ്രവർത്തിക്കുന്ന 'സുരക്ഷ' ലഹരി വിമോചന കേന്ദ്രത്തിലേക്ക് എം.എസ്.ഡബ്ല്യൂ കഴിഞ്ഞ കൗൺസലറെയും ജി.എൻ.എം/ എ.എൻ.എം കഴിഞ്ഞ നേഴ്‌സുമാരെയും ആവശ്യമുണ്ട്. വിരമിച്ചവർക്കും കോഴിക്കോട് നഗരത്തിൽ താമസിക്കുന്നവർക്കും മുൻഗണന. നിശ്ചിത യോഗ്യതയുള്ളവർ surakshairca1991@gmail.com എന്ന ഈമെയിൽ വിലാസത്തിൽ അപേക്ഷ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് :9846374969.

ദർഘാസുകൾ ക്ഷണിച്ചു

ചേവായൂർ സർക്കാർ ത്വക്ക് രോഗാശുപത്രി തിയേറ്ററിൽ ഉപയോഗിക്കുന്ന ലേസർ മെഷീൻ (സിഒ2) കാർബൺഡയോക്സൈഡ് നിറക്കുന്നതിനുവേണ്ടി താല്പര്യമുള്ള സ്ഥാപനത്തിൻ നിന്ന് മുദ്ര വെച്ച ദർഘാസുകൾ ക്ഷണിച്ചു. നവംബർ 24 മുതൽ 29 വൈകീട്ട് 4.00 മണി വരെ ദർഘാസ് ഫോറം ലഭിക്കും. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി നവംബർ 29 വൈകീട്ട് 3.00 മണി. ദർഘാസ്  തുറക്കുന്ന തീയതി നവംബർ 30 ന് രാവിലെ 11മണി. അടങ്കൽ തുക 100000/-രൂപ. ദർഘാസ് ഫോറം ലഭിക്കേണ്ട വിലാസം: സൂപ്രണ്ട് സർക്കാർ ത്വക്ക് രോഗാശുപത്രി, ചേവായൂർ, കോഴിക്കോട് - 673017. കൂടുതൽ വിവരങ്ങൾക്ക് :0495 2355840 

അപേക്ഷ സ്വീകരിക്കുന്നു 

കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ 2023-24 അദ്ധ്യയന വർഷത്തിലെ ത്രിവൽസര എൽ.എൽ.ബി. കോഴ്സിലേക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് സ്ട്രേ വേക്കൻസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികളിൽ നിന്ന് നവംബർ 21-ന് ഉച്ചയ്ക്ക് 2 മണി വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾ മുഴുവൻ അസ്സൽ രേഖകളും ഹാജരാക്കി അന്നുതന്നെ വൈകീട്ട് 3 മണിക്ക് മുമ്പായി അഡ്മിഷൻ നേടേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :0495 2730680

date