Skip to main content

അനധികൃത മത്സ്യബന്ധനം: ബോട്ടുകൾക്കെതിരെ നടപടിയുമായി ഫിഷറീസ് വകുപ്പ് 

 

അനധികൃതവും അശാസ്ത്രിയവുമായ മത്സ്യബന്ധന രീതികൾ കണ്ടെത്തുന്നതിനും തടയുന്നതിനുളള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പട്രോളിംഗ് ടീം ബേപ്പൂർ ഹാർബറിൽ പരിശോധന നടത്തി. നിയമാനുസൃത ലൈസൻസ് ഇല്ലാതെ മത്സ്യ ബന്ധനം നടത്തിയതിനും, കൃത്രിമ വെളിച്ചം ഉപയോഗിച്ച് നിയമവിരുദ്ധവും അശാസ്ത്രീയവുമായ രീതിയിൽ  മത്സ്യബന്ധനത്തിൽ ഏർപ്പെട്ടതിനും രണ്ട് ബോട്ടുകൾ കസ്റ്റഡിയിൽ  എടുത്തു.

ബോട്ടുകളിൽ കണ്ടെത്തിയിരുന്ന മത്സ്യം കേരള മറൈൻ ഫിഷറീസ് റഗുലേഷൻ ആക്ട് പ്രകാരം ലേലം ചെയ്ത് തുക   സർക്കാരിലേക്ക് അടച്ചു. ബേപ്പൂർ മറൈൻ എൻഫോഴ്സ്മെന്റ് വിങ്ങ്  ഇൻസ്പെക്ടർ ഓഫ് ഗാർഡ് ഷൺമുഖൻ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ വിജുല എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

കടലിന്റെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിൽ മത്സ്യ സമ്പത്തിന് വെല്ലുവിളിയാകുന്ന   ഇത്തരം മത്സ്യബന്ധനരീതികൾ നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. പട്രോളിംഗ് ടീമിൽ ഫിഷറി ഗാർഡുമാരായ അരുൺ, ജിതിൻ റസ്ക്യുഗാർഡുമാരായ രജേഷ്, വിഘ്നേഷ് എന്നിവരും ഉണ്ടായിരുന്നു.

date