Skip to main content

ശിശുദിന വാരാചരണം: സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

 

ശിശുദിന വാരാചരണത്തിന്റെ ഭാഗമായി വനിതാ ശിശു സംരക്ഷണ വകുപ്പിന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ജെഡിടി സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിച്ചു. കോഴിക്കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ അടങ്ങുന്ന കലക്ടേർസ് ഇലവനും ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ നിന്നുള്ള കുട്ടികൾ അടങ്ങുന്ന ചിൽഡ്രൻസ് ഇലവനും തമ്മിലായിരുന്നു മത്സരം. ലഹരിക്കെതിരെ അണിനിരക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചും ചൈൽഡ് ഹെല്പ് ലൈൻ നമ്പറിന്റെ പ്രചരണം തുടങ്ങിയ ലക്ഷ്യമിട്ട് നടത്തിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കലക്ടേഴ്സ് ഇലവൻ വിജയിച്ചു. 

ജില്ലയിലെ ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് അർഹരായ പി ആദികേഷ്, എൽ ചാരുനൈനിക, വി ധ്യാൻ, പി മണി  എന്നീ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. വിജയികൾക്കുള്ള സമ്മാനദാനം വനിതാ ശിശു വികസന ഓഫീസർ സബീന ബീഗം, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ ഷൈനി എന്നിവർ ചേർന്ന് നിർവഹിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എൻഫോസ്‌മെന്റ് സുരേഷ്, ജെ ഡി ടി ഡയറക്ടർ ഡോ. ഇദ്രിസ് എന്നിവർ പങ്കെടുത്തു.

date