Skip to main content

"പച്ചക്കറി കൃഷി അറിയേണ്ടതെല്ലാം" പരിശീലന പരിപാടി സംഘടിപ്പിച്ചു 

 

മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റേയും ആത്മ തിക്കോടി ബ്ലോക്കിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ജില്ലയ്ക്കകത്ത് പരിശീലന പരിപാടി സംഘടിപ്പിച്ചു. "പച്ചക്കറി കൃഷി അറിയേണ്ടതെല്ലാം" എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി അധ്യക്ഷത വഹിച്ചു.

റിട്ടയേർഡ് കൃഷി ഫീൽഡ് ഓഫീസർ പി.ശ്രീധരൻ ക്ലാസ് അവതരിപ്പിച്ചു. പ്രാദേശിക പച്ചക്കറി വിളകളുടെ ഉൽപാദന വർദ്ധനവ്, നാടൻ കൃഷി രീതികൾക്കൊപ്പം ശാസ്ത്രീയ വിള പരിപാലനം, നടീൽ പ്രവർത്തനങ്ങൾ, ജൈവ കീട രോഗ നിയന്ത്രണം, വാണിജ്യ പരമായി കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്നീ വിഷയങ്ങളെ കുറിച്ചും ക്ലാസുകൾ അവതരിപ്പിച്ചു.

കൃഷി അസിസ്റ്റൻ്റ് എസ്.സുഷേണൻ സംസാരിച്ചു. കൃഷിഭവൻ ഹാളിൽ നടന്ന പരിപാടിയിൽ മേപ്പയൂർ പഞ്ചായത്തിലെ കൃഷികൂട്ടങ്ങളിൽ ഉൾപ്പെട്ട കർഷകരും കൊഴുക്കല്ലൂർ, വിളയാട്ടൂർ ക്ലസ്റ്ററുകളിലെ കർഷകരും കുടുംബശ്രീ അംഗങ്ങളും കൃഷിഭവനിൽ നേരിട്ട് രജിസ്റ്റർ ചെയ്ത കർഷകരും പങ്കെടുത്തു. ക്ലാസിൽ പങ്കെടുത്ത കർഷകർക്ക് ഹൈബ്രിഡ് പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്തു. ചടങ്ങിൽ കൃഷി ഓഫീസർ കുമാരി.ആർ.എ അപർണ സ്വാഗതവും ആത്മ ടെക്നോളജി മാനേജർ ബിന്ദു നന്ദിയും പറഞ്ഞു.

date