Skip to main content

അറിയിപ്പുകൾ 

 

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്ക് 2023-24 വർഷത്തെ ഡിഗ്രി,പ്രൊഫഷനൽ കോഴ്സുകളിലേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
കയർ തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് 2023 മെയ് 31 ന് രണ്ടു വർഷം പൂർത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കൾക്കാണ് ധനസഹായത്തിന് അർഹതയുള്ളത്. കേരളത്തിലെ ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ സർക്കാർ അംഗീകൃത ഫുൾടൈം കോഴ്സുകളിൽ ഡിഗ്രി.പി.ജി. പ്രൊഫഷണൽ കോഴ്സുകൾ പോളിടെക്നിക്ക്,എഞ്ചിനീയറിംഗ് മെഡിസിൻ,അഗ്രികൾച്ചർ,നേഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകളിൽ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം അനുവദിക്കുന്നത്.അപേക്ഷാഫോറം 10/- രൂപ നിരക്കിൽ ബോർഡിന്റെ എല്ലാ ഓഫീസുകളിൽ നിന്നും ലഭിക്കും. വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നൽകുന്ന അപേക്ഷാ ഫോറങ്ങൾ കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എല്ലാ ഓഫീസുകളിലും  ഡിസംബർ 31 വരെ സ്വീകരിക്കുന്നതാണെന്ന് ചീഫ് എക്സിക്യൂട്ടീവ്  ഓഫീസർ അറിയിച്ചു.

വിവിധ കോഴ്‌സുകൾക്ക് അവസരം 

പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന 4.0 (PMKVY4.0) സ്കീമിന് കീഴിൽ എൻഐഇഎൽഐടി കോഴിക്കോട് വിവിധ കോഴ്‌സുകളിൽ പഠിക്കാൻ അവസരം ഒരുക്കുന്നു. മീഡിയ കണ്ടെന്റ് ഡെവലപ്പർ (വെബ് ഡെവലപ്പർ), ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സോളാർ പാനൽ ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ, സീനിയർ അസോസിയേറ്റ് - ഡെസ്ക് ടോപ് പബ്ലിഷിംഗ്, ഫീൽഡ് ടെക്നീഷ്യൻ നെറ്റ് വർക്കിംഗ് ആൻഡ് സ്റ്റോറേജ് തുടങ്ങിയ കോഴ്‌സുകളിലായി 1000 ഒഴിവുകളുണ്ട്. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ; 9447335996, 9316878092,sini@nielit.gov.in ,vimala@nielit.gov.in. 

അപേക്ഷ ക്ഷണിച്ചു
 
സംസ്ഥാനത്തെ ഒ.ഇ.സി/ഒ.ബി.സി (എച്ച്) വിഭാഗങ്ങളിൽ ഉൾപ്പെട്ടതും സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് പഠിക്കുന്നതുമായ വിദ്യാർത്ഥിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ഒ.ഇ.സി പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യം (2023-24) പദ്ധതിയ്ക്കായി അപേക്ഷ  ക്ഷണിച്ചു.  www.egrantz.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 15. വിശദ വിവരങ്ങളടങ്ങിയ സർക്കുലർ www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495-2377786

date