Skip to main content

നവകേരള സദസ്സ്: പന്തൽകാൽ നാട്ടൽ കർമ്മം നിര്‍വ്വഹിച്ചു

 

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കൊയിലാണ്ടി മണ്ഡലതല നവകേരള സദസ്സിന്റെ പന്തൽ കാൽ നാട്ടൽ കർമ്മം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വ്വഹിച്ചു.

നവംബര്‍ 25 ന് രാവിലെ ഒമ്പത് മണിക്ക് കൊയിലാണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലാണ് മണ്ഡലതല നവകേരള സദസ്സ് നടക്കുന്നത്. പതിനായിരത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില‍ാണ് പന്തലൊരുങ്ങുന്നത്. നിവേദനങ്ങള്‍ സ്വീകരിക്കാന്‍ പ്രത്യേകം കൗണ്ടറുകള്‍ ഉണ്ടാവും. 

കാല്‍നാട്ടല്‍ ചടങ്ങില്‍ കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.ബാബുരാജ്, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് സതി കിഴക്കയില്‍, ജില്ലാ പഞ്ചായത്തംഗം എം.പി ശിവാനന്ദന്‍, നഗരസഭാ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ഷിജു, ഇ.കെ അജിത്ത്, പയ്യോളി നഗരസഭാ കൗണ്‍സിലര്‍ ടി.ചന്തു മാസ്റ്റര്‍, മുന്‍ എം.എല്‍.എമാരായ പി.വിശ്വന്‍, കെ.ദാസന്‍, നവകേരള സദസ്സ് നോഡല്‍ ഓഫീസര്‍ എന്‍.എം ഷീജ, തഹസില്‍ദാര്‍ സി.പി മണി, സ്വാഗതസംഘം ഭാരവാഹികൾ എന്നിവര്‍ പങ്കെടുത്തു.

date