Skip to main content

അറിയിപ്പുകൾ 

 

നിയമനം 

കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത: ഡി ആർ ഡി, ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലുള്ള പ്രവർത്തിപരിചയം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 21ന് രാവിലെ 11.30 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ എത്തിച്ചേരണം.

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്‍റെറിന്‍റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ കമ്പ്യൂട്ടർ ഹാർഡ്-വെയർ ആൻഡ് നെറ്റ്- വർക്കിംഗ്, ഡാറ്റാ എൻട്രി ഓഫീസ് ആൻഡ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പൂട്ടറൈസ്ഡ് ഫിനാൻഷ്യൽ എക്കൌണ്ടിംഗ് (യുസിങ്ങ് ടാലി) എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അവസാന തിയതി നവംബർ 22. കൂടുതൽ വിവരങ്ങൾക്ക് : 0495 2720250, 9745208363 

ഹിന്ദി ട്രെയിനിംഗിന് അപേക്ഷിക്കാം

വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അപ്പർ പ്രൈമറി സ്ക്കൂൾ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളിൽ മാർക്കോടെ കൂടി ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കിൽ ഹിന്ദി ബി.എ പാസായിരിക്കണം. ഉയർന്ന യോഗ്യതയും മാർക്കും ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 17 നും 35 ഇടയിൽ. നവംബർ 25 ന് മുൻപായി അപേക്ഷ ഓൺലൈൻ ആയി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് : പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല. ഫോൺ: 04734296496, 8547126028.

date