Skip to main content

ശിശു ദിന വാരാഘോഷം: ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

 

ശിശു ദിന വാരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വടകര പുതിയ സ്റ്റാന്റിന് സമീപം പൊതു ജനങ്ങൾക്കായ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. 'എല്ലാ കുട്ടികൾക്കും എല്ലാ അവകാശങ്ങളും' എന്ന ഈ വർഷത്തെ ശിശുദിന തീം അടിസ്ഥാനമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്.

വടകര റൂറൽ പോലീസ് എഎസ്ഐ ഷീബ, കുരുക്കിലാട് കോപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ്  അസിസ്റ്റന്റ് പ്രൊഫസർ അമയ എന്നിവർ കുട്ടികളുടെ അവകാശങ്ങളെ കുറിച്ചുള്ള ക്ലാസ് നയിച്ചു. റെസ്ക്യു ഓഫിസർ ജൻസിജ, അമൽജിത്ത്, തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കുരുക്കിലാട് കോപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു.

date