Skip to main content

അറിയിപ്പുകൾ 

 

അപേക്ഷ ക്ഷണിച്ചു 

പരമ്പരാഗത രജിസ്റ്റേർഡ് മത്സ്യബന്ധനയാനവും എഞ്ചിനും 10% പ്രീമിയംഒടുക്കി ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്ന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.  2012 ജനുവരി 1 ന് ശേഷം വാങ്ങിയ തോണിക്കും എഞ്ചിനുമാണ് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുക.  അപേക്ഷകൾ ബേപ്പൂർ, വെള്ളയിൽ, കൊയിലാണ്ടി, വടകര മത്സ്യഭവനുകളിലും നിന്നും ലഭിക്കുന്നതാണ്. കടൽ ക്ഷോഭത്തിലുംമറ്റും പെട്ട് യാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുള്ള യാനങ്ങൾക്ക് മാത്രമേ ഭാവിയിൽ നഷ്ടപരിഹാരം ലഭിക്കുകയുള്ളുവെന്നതിനാൽ ജില്ലയിലെ എല്ലാ പരമ്പരാഗത യാനങ്ങളും ഇൻഷ്വറൻസ് പരിരക്ഷയിൽ ഉൾപ്പെടേണ്ടതുണ്ട്. പൂരിപ്പിച്ച അപേക്ഷകൾ അതാത് മത്സ്യഭവനുകളിൽ നവംബർ 30 നകം സമർപ്പിക്കണമെന്ന്   ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495-2383780

ടെണ്ടർ ക്ഷണിച്ചു

തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പയ്യോളി വിഎച്ച്എസ്ഇ വിഭാഗത്തിലെ ഹാൻഡ്ഹെൽഡ് ഡിവൈസ് ടെക്നീഷ്യൻ ലാബിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. അടങ്കൽ തുക രണ്ട് ലക്ഷം രൂപ. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ ഒന്ന് വൈകിട്ട് നാല് മണി. ഡിസംബർ നാല് രാവിലെ 10 മണിക്ക് ടെണ്ടർ തുറക്കും. ടെണ്ടർ ഫോറം വില 400 രൂപ + 12 ശതമാനം ജി എസ് ടി. ഡിസംബർ ഒന്നിന് രാവിലെ 10 മണി വരെ ടെണ്ടർ ഫോറം ലഭ്യമാവും. ടെണ്ടർ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ എസ്റ്റിമേറ്റ് തുകയുടെ ഒരു ശതമാനം നിരതദ്രവ്യം നിക്ഷേപമായി അടക്കണം.  പ്രസ്തുത തുക1500 രൂപയിൽ കുറയാനും പാടില്ല. ടെണ്ടർ അടക്കം ചെയ്ത കവറിനു പുറത്ത് ഹാൻഡ്ഹെൽഡ് ഡിവൈസ് ടെക്നീഷ്യൻ കോഴ്സ് എന്നും ലാബിലേക്കുള്ള ലാബ് ഉപകരണങ്ങളുടെ വിതരണം എന്നും രേഖപ്പെടുത്തണം. പ്രിൻസിപ്പൽ തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, പയ്യോളി, തിക്കോടി പി ഒ , കോഴിക്കോട് ജില്ല, 673529 എന്ന വിലാസത്തിലാണ് ടെണ്ടറുകൾ അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: payyoligvhse@gmail.com 

ടെണ്ടർ ക്ഷണിച്ചു

തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പയ്യോളി വിഎച്ച്എസ്ഇ വിഭാഗത്തിലെ ലാബ് ടെക്നീഷ്യൻ റിസർച്ച് ആൻഡ് ക്വാളിറ്റി കൺട്രോൾ ലാബിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. അടങ്കൽ തുക 1,41044 രൂപ. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ ഒന്നിന് വൈകിട്ട് നാല് മണി. ഡിസംബർ നാല് രാവിലെ 10 മണിക്ക് ടെണ്ടർ തുറക്കും. ടെണ്ടർ ഫോറം വില 400 രൂപ + 12 ശതമാനം ജി എസ് ടി. ഡിസംബർ ഒന്നിന് രാവിലെ 10 മണി വരെ ടെണ്ടർ ഫോറം ലഭ്യമാവും . ടെണ്ടർ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ എസ്റ്റിമേറ്റ് തുകയുടെ ഒരു ശതമാനം നിരതദ്രവ്യം നിക്ഷേപമായി അടക്കേണ്ടതും പ്രസ്തുത തുക1500 രൂപയിൽ കുറയാനും പാടില്ല.ടെണ്ടർ അടക്കം ചെയ്ത കവറിനു പുറത്ത് ലാബ് ടെക്നീഷ്യൻ റിസർച്ച് ആൻഡ് ക്വാളിറ്റി കൺട്രോൾ കോഴ്സ് എന്നും ലാബിലേക്കുള്ള ലാബ് ഉപകരണങ്ങളുടെ വിതരണം എന്നും രേഖപ്പെടുത്തണം. പ്രിൻസിപ്പൽ തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, പയ്യോളി, തിക്കോടി പി ഒ, കോഴിക്കോട് ജില്ല, 673529 എന്ന വിലാസത്തിലാണ് ടെണ്ടറുകൾ അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: payyoligvhse@gmail.com

date