Skip to main content

നിധി ആപ്കേ നികത് അദാലത്ത്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മേഖലാകാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നിധി ആപ്കേ നികത് അദാലത്ത് നവംബര്‍ 28ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പരാതി പരിഹരിക്കല്‍ പി എഫ് ല്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍, ഇ പി എഫ് ഒയുടെ പുതിയ പദ്ധതികള്‍ എന്നിവ വ്യക്തമാക്കും. തൊഴിലുടമകള്‍ പി എഫ് അംഗങ്ങള്‍, പി എഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവര്‍ക്കുളള സംശയങ്ങളും പരാതികളും പരിഗണിക്കും. ഫോണ്‍ 0474 2767645, 2751872

date