Skip to main content

നവകേരള സദസ്സ്; ഏറ്റവും വലിയ ബഹുജന പങ്കാളിത്ത സംവാദം *എല്ലാവര്‍ക്കും തുല്യപരിഗണന       മുഖ്യമന്ത്രി പിണറായി വിജയന്‍

 

നവകേരള സദസ്സിന് വലിയ സ്വീകാര്യതയാണെന്ന് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നവകേരള സദസ്സ് പ്രഭാതയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചരിത്രം സൃഷ്ടിച്ച ജനപങ്കാളിത്തം നവ കേരള സദസ്സിന്റെ മുന്നേറ്റമാണ്. 140 മണ്ഡലങ്ങളിലൂടെയും നവകേരള സദസ്സ് പൂര്‍ത്തിയാകുമ്പോള്‍ ഇത് കേരള ചരിത്രത്തില്‍ ഇടം തേടുന്ന കേരളം കണ്ട  ഏറ്റവും വലിയ ബഹുജന പങ്കാളിത്ത സംവാദ പരിപാടി എന്ന റെക്കോഡിലേക്ക് ഉയരും. ഇതിനെതിരെ അപവാദം നടത്തുന്നവര്‍ സ്വയം അപഹാസ്യരാവുകയാണ്. കക്ഷി രാഷ്ട്രീയഭേദമന്യേ പൊതുപരിപാടികള്‍ നടത്തുമ്പോള്‍ അത് തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ദയനീയ പരാജയം നേരിടേണ്ടിവരും. അസാധരണവും അത്യപൂര്‍വ്വവുമായി നാടിന്റെ ആകെ നന്മയ്ക്കുവേണ്ടി മന്ത്രി സഭ ഒന്നിച്ചിറങ്ങിയപ്പോള്‍ പ്രതിപക്ഷത്തിന് അസ്വസ്ഥതയുണ്ടാകുന്നുണ്ട്. എല്ലാവര്‍ക്കും തുല്യ പരിഗണനയെന്നതാണ് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം.ഇതില്‍ നിന്നും വിട്ടുനല്‍കുന്നത് ശരിയായ പ്രവണതകളല്ല. പുതിയ വികസന നയങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കും. ജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കാനും തീര്‍പ്പുകല്‍പ്പിക്കാനുമുള്ള സംവിധാനങ്ങള്‍ വളരെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

date