Skip to main content

ശില്‍പ്പശാല സംഘടിപ്പിച്ചു

 സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്റെയും സാമ്പത്തികസ്ഥിതിവിവരക്കണക്ക് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍  ശില്‍പ്പശാല സംഘടിപ്പിച്ചു.  ജില്ലയിലെ കാര്‍ഷിക വിവരശേഖരണവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രശ്‌നങ്ങൾ , വെല്ലുവിളികൾ , നിര്‍ദ്ദേശങ്ങൾ എന്നിവ  വകുപ്പിലെ ഫീല്‍ഡുതല ജീവനക്കാരില്‍ നിന്നും മനസ്സിലാക്കുകയായിരിന്നു ലക്‌ഷ്യം . സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ പി. സി. മോഹനന്‍ ശില്‍പ്പശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടര്‍ ശ്രീകുമാര്‍ .ബി അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഡയറക്ടര്‍  വിനോദന്‍ ടി. പി, ജോയിന്റ് ഡയറക്ടര്‍ ഹലീമ ബീഗം, ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ മേരി ജോര്‍ജ്, കേരള സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ രതീഷ് പി. എന്‍, വിവിധ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്  ഉദ്യോഗസ്ഥര്‍ എന്നിവർ പരിപാടിയില്‍ പങ്കെടുത്തു.

 

 

date