Skip to main content
ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന നവകേരള സദസ് പഞ്ചായത്തുതല അവലോകന യോഗം .

നവകേരള സദസ്: ഉദയനാപുരത്ത് അവലോകന യോഗം ചേർന്നു 

 

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും  പങ്കെടുക്കുന്ന വൈക്കം മണ്ഡലത്തിലെ നവകേരള സദസിന്റെ ഭാഗമായി  ഉദയനാപുരം ഗ്രാമപഞ്ചായത്തിൽ അവലോകന യോഗം ചേർന്നു.  ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് പി.കെ ആനന്ദവല്ലി  അധ്യക്ഷത വഹിച്ചു. നവകേരള സദസിന്റെ ഭാഗമായി നവംബർ 25 ന് രാവിലെ ഒൻപതു മണിക്ക്  ഗ്രാമപഞ്ചായത്തിൽ നിന്നും  തുറുവേലിക്കുന്ന് ജംങ്ഷൻ വരെ വിളംബര ജാഥ നടത്താൻ യോഗത്തിൽ തീരുമാനിച്ചു.
നവ കേരള സദസുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തലത്തിൽ നടത്തിയ പ്രചരണ പരിപാടികൾ യോഗം അവലോകനം ചെയ്തു. ബൂത്ത് തലം,വീട്ടുമുറ്റ സദസ്സുകൾ എന്നിവ അടിയന്തരമായി പൂർത്തിയാക്കാൻ തീരുമാനിച്ചു. ഒരു വാർഡിൽ ഒരു പ്രചരണ ബോർഡ് എങ്കിലും സ്ഥാപിക്കാനും സദസ്സിൽ ജനപങ്കാളിത്തം ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്  സി.പി അനൂപ്, പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗങ്ങൾ, പഞ്ചായത്ത്‌ അംഗങ്ങൾ, വൈക്കം തഹസിൽദാറും  ജോയിന്റ് കൺവീനർമായ  ഇ.എം. റെജി, വൈക്കം ബി.ഡി.ഒ അജിത് കുമാർ, പഞ്ചായത്ത്‌ സെക്രട്ടറി വിനോദ് കുമാർ, കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു.

 

date