Skip to main content

ഭരണഘടനാ ദിനാഘോഷം; ജില്ലാതല ക്വിസ് നാളെ

നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനാഘോഷത്തോടനുബന്ധിച്ച് 'ഭരണഘടനയെ അറിയുക' ജില്ലാതല ക്വിസ്  മത്സരം  കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നാളെ  (നവംബർ 26) നടത്തും. മത്സരത്തിൽ 15 മുതൽ 29 വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം.

പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും, ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന വിജയികൾക്ക്  ഉപഹാരവും സർട്ടിഫിക്കറ്റും ലഭിക്കും. വിശദാംശങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യാനും 7907764873 എന്ന നമ്പറിൽ ബന്ധപ്പെടുക.

date