Skip to main content
പുത്തൻ ട്രോളികളുമായി പറപ്പൂക്കര ഹരിതകർമ്മ സേന

പുത്തൻ ട്രോളികളുമായി പറപ്പൂക്കര ഹരിതകർമ്മ സേന

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അംഗങ്ങൾക്ക് ട്രോളികൾ വിതരണം ചെയ്തു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഇ കെ അനൂപ്  സേനാംഗങ്ങൾക്ക്  ട്രോളികൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

 പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം 87000 രൂപ ചെലവഴിച്ച് 5 ട്രോളികളാണ് ഹരിത കർമ്മ സേനാംഗങ്ങൾക്ക് നൽകിയത്.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ്  ശൈലജ എം കെ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ എൻ എം പുഷ്പാകരൻ, ജി സബിത, പ്രതീഷ് വി എസ് എന്നിവർ പങ്കെടുത്തു.

date