Skip to main content

ഇരിങ്ങാലക്കുട നവകേരള സദസ്സ് (ഇന്നത്തെ -നവംബർ 25  പരിപാടികൾ )

നവകേരള സദസ്സിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് (നവംബർ 25)  രാവിലെ 11 ന് കാക്കാത്തുരുത്തി സി ഷോറിൽ വയോജനങ്ങൾക്കായി 'വയോസ്മിതം' പരിപാടി നടക്കും. ഇരിങ്ങാലക്കുട ആർ ഡി ഒ എം കെ ഷാജി ഉദ്ഘാടനം ചെയ്യും.  വയോജനങ്ങളുടെയും എൻഎസ്എസ് വിദ്യാർത്ഥികളുടെയും  കലാപരിപാടികൾ അരങ്ങേറും.

രാവിലെ 10 ന് ആളൂർ കുടുംബശ്രീ ഹാളിൽ   ഭിന്നശേഷി കുട്ടികൾക്കായി കലോത്സവം സംഘടിപ്പിക്കും. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ കലോത്സവം ഉദ്ഘാടനം നിർവഹിക്കും. 

വൈകിട്ട് 5 മണി മുതൽ ഇരിങ്ങാലക്കുട നഗരസഭ ടൗൺഹാളിന് സമീപമുള്ള അയ്യങ്കാളി സ്ക്വയറിൽ    സി പി അബൂബക്കർ നയിക്കുന്ന മെഗാ കവിയരങ്ങ് ഉണ്ടാകും.

date