Skip to main content

വാമോസ് 2023' : പൂര്‍വ വിദ്യാര്‍ഥി സംഗമം ഇന്ന് ( നവംബര്‍ 25)

കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതി ഡി ഡി യു ജി കെ വൈ യിലൂടെ പരിശീലനം പൂര്‍ത്തീകരിച്ച് ജോലി ലഭിച്ച പൂര്‍വ വിദ്യാര്‍ഥികളെ ആദരിക്കുന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം ‘വാമോസ് 2.0' ഇന്ന് (നവംബര്‍ 25) ന് കൊല്ലം ശ്രീനാരായണ ഗുരുസാംസ്‌കാരിക സമുചയത്തില്‍ രാവിലെ 10 മണി മുതല്‍ നടത്തും.

200 പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ മിഷന്‍ ആദരവ് നല്‍കും. തുടര്‍ന്ന് കലാപ്രകടനങ്ങളും വിജയഗാഥാ പ്രദര്‍ശനവും ബഡ്സ് സ്‌കൂളിലെ കുട്ടികള്‍ നിര്‍മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയും സംഘടിപ്പിക്കും. റീല്‍സ് മത്സരത്തിന്റെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ല കലക്ടര്‍ ദേവിദാസ് നിര്‍വഹിക്കും. 2022-23 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ ഡി ഡി യു ജി കെ വൈ പരിശീലനത്തില്‍ പങ്കെടുപ്പിച്ച സി ഡി എസി നുള്ള ആദരവ് നൗഷാദ് എം എല്‍ എ നല്‍കും.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപന്‍, കുടുംബശ്രീ എക്‌സി ക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് എണസ്റ്റ്, വിദ്യാര്‍ഥികള്‍, വിവിധ പരിശീലന ഏജന്‍സികള്‍, ജില്ലയിലെ സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാര്‍, അക്കൗണ്ടന്റ്മാര്‍. ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍, കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date