Skip to main content

ആവാസ് വാരാചരണം: വീടിന്റെ താക്കോൽദാനവും ഉപഹാരസമർപ്പണവും നടത്തി

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ ആവാസ് വാരാചരണത്തിന്റെ ഭാഗമായി പി.എം.എ.വൈ ഗുണഭോക്താക്കൾക്കുള്ള താക്കോൽദാനവും ഉപഹാര സമർപ്പണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രേമലത അധ്യക്ഷത വഹിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ 1.17 ലക്ഷം രൂപയാണ് വിവിധ ഭവന പദ്ധതിയ്ക്കായി വിനിയോഗിച്ചത്. 2023-24 സാമ്പത്തിക വർഷത്തിൽ 1.19 ലക്ഷം രൂപ ഭവന പദ്ധതികൾക്കായി വകയിരുത്തിയിട്ടുണ്ട്. എക്‌സ്റ്റൻഷൻ ഓഫീസർ ജി സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ ദിലീഷ്, എൻ.ആർ അനീഷ്, ബോക്ക് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി  ലിജുമോൻ, വി.ഇ.ഒ സുജീർ, ബ്ലോക്ക് ജീവനക്കാർ, മെമ്പർമാർ പങ്കെടുത്തു.

date