Skip to main content

ഹരിതസദസ്സായി നവകേരള സദസ്സ്

ജില്ലയില്‍ നടന്ന നവകേരള സദസ് പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചു . കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി മണ്ഡലങ്ങളിലായി നടന്ന നവകേരള സദസ്സില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ അടക്കമുള്ള എല്ലാ ഡിസ്പോസിബിള്‍ വസ്തുക്കളും പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു. ഹരിത ചട്ടം പാലിച്ച് നടന്ന പരിപാടിയില്‍ സ്റ്റീല്‍ പാത്രങ്ങളും സ്റ്റീല്‍ ഗ്ലാസുകളുമാണ് ഉപയോഗിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് കുടിവെള്ളത്തിനായി വാട്ടര്‍ കിയോസ്‌കില്‍ നിന്നും വെള്ളം കുടിക്കാനായി സ്റ്റീല്‍ ഗ്ലാസുകളുമാണ്  ഒരുക്കിയത്. കുപ്പി വെള്ളം ഉപയോഗം പരമാവധി കുറച്ചു . കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഭക്ഷണശാലയും പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചാണ് പ്രവര്‍ത്തിപ്പിച്ചത്. നഗരസഭകളുടെ നേതൃത്വത്തില്‍ വേദിയും പരിസരവും മാലിന്യ മുക്തമാക്കുന്നതിനായി ഹരിത കര്‍മ്മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനവും നടത്തി. നവകേരള സദസ്സിന്റെ എല്ലാ വേദികള്‍ക്ക് സമീപവും ജൈവ- അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പ്രത്യേക ബിന്നുകകളും സ്ഥാപിച്ചിരുന്നു. ജില്ലാ ഭരണ കൂടം, സംഘാടകസമിതി, തദ്ദേശസ്വയംഭരണ വകുപ്പ്, ജില്ലാ ശുചിത്വ മിഷന്‍, നവകേരളം മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 

date