Skip to main content

മാലിന്യ സംസ്‌കരണ ഹാക്കത്തോണ്‍

 കേരളാ ഡെവലപ്‌മെന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍, കേരള തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, ക്ലീന്‍ കേരള കമ്പനി, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്റ്റ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍  അഡ്മിനിസ്‌ട്രേഷന്‍, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് എന്നിവര്‍ സംയുക്തമായി  വേസ്റ്റ് മാനേജ്‌മെന്റ് ഹാക്കത്തോണ്‍ നടത്തും. മാലിന്യ സംസ്‌കരണത്തില്‍ നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന നൂതന സ്റ്റാര്‍ട്ടപ്പ് സൊല്യൂഷനുകളുമായി  ബന്ധിപ്പിച്ച് പ്രാദേശിക സര്‍ക്കാരുകളെ ശാക്തീകരിക്കാന്‍ സാങ്കേതികവിദ്യയുടെയും നൂതനത്വത്തിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ കേരളത്തിന്റെ മാലിന്യ സംസ്‌കരണ രീതികളെ കാര്യക്ഷമതയുടെയും സുസ്ഥിരതയുടെയും ഒരു പുതിയ യുഗത്തിലേക്ക് നയിക്കാനാണ് ഹാക്കത്തോണ്‍ ലക്ഷ്യം വെക്കുന്നത്. മാലിന്യ സംസ്‌കരണത്തില്‍ നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ നൂതന സ്റ്റാര്‍ട്ടപ്പ് സൊല്യൂഷനുകള്‍ പെതുജനങ്ങള്‍ക്കും അയക്കാം. ആശയങ്ങള്‍ ഡിസംബര്‍ 3 വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക്: https://kdisc.kerala.gov.in/en/zero-waste-hackathon/, ഫോണ്‍: 9048441796

date